ക​ൽ​പ​വൃ​ക്ഷം ന​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ദ​രി​ച്ചു
Saturday, September 18, 2021 11:41 PM IST
മൂ​ല​മ​റ്റം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 20 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ​വൃ​ക്ഷം ന​ട്ട് ന​രേ​ന്ദ്ര മോ​ദി​യെ ആ​ദ​രി​ച്ചു. യു​വ​മോ​ർ​ച്ച അ​റ​ക്കു​ളം പ​തി​നാ​ലാം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ന്ത്ര​ണ്ടാം മൈ​ലി​ലെ ഫ​ല​വൃ​ക്ഷ തൈ​ക​ൾ വ​ള​രു​ന്ന ക​ദ​ളീ​വ​നം പാ​ർ​ക്കി​ൽ തെ​ങ്ങി​ൻ തൈ ​ന​ട്ട​ത്. തൈ ​ന​ടീ​ൽ യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഭി​രാം മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ തൈ​ക​ൾ ന​ട്ടും ര​ക്ത​ദാ​നം ന​ട​ത്തി​യും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ൻ​മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.