ബാ​ങ്ക് എം​പ്ലോ​യീ​സ് സൊ​സൈ​റ്റി​യു​ടെ പേ​ര് മാ​റ്റി
Sunday, September 19, 2021 10:17 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ സം​ഘ​മാ​യ ഇ​ടു​ക്കി ഡി​സ്ട്രി​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് എം​പ്ലോ​യീ​സ് സൊ​സൈ​റ്റി എ​ന്ന പേ​ര് കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി എ​ന്നു മാ​റ്റി​യ​താ​യി പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്ത് സ​മാ​ന​മാ​യി 15 സൊ​സൈ​റ്റി​ക​ളു​ണ്ടെ​ങ്കി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് ആ​ദ്യ​മാ​യി പേ​രു​മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ച്ച​ത്. 1974 ലാ​ണ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കേ​ര​ള ബാ​ങ്കാ​യ​തോ​ടെ അം​ഗ​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ത്ഥം തൊ​ടു​പു​ഴ​യി​ൽ ഒ​രു ബ്രാ​ഞ്ചു​കൂ​ടി തു​ട​ങ്ങി
കൂ​ടു​ത​ൽ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​രം​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി കെ. ​ജ​യ​ച​ന്ദ്ര​ൻ, ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ലാ​ൽ മാ​നു​വേ​ൽ, കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.