വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി
Thursday, September 23, 2021 9:42 PM IST
പീ​രു​മേ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം സ്വ​പ്നം കാ​ണു​ന്ന​വ​ർ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സാ​മൂ​ഹി​ക ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സ​ഭ​യു​ടെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പീ​രു​മേ​ട് മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് 85 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക് ട്യൂ​ഷ​ൻ ഫീ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യു​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. 85 ശ​ത​മാ​ന​ത്തി​ൽ​താ​ഴെ മാ​ർ​ക്കു​വാ​ങ്ങി വി​ജ​യി​ച്ച​വ​ർ​ക്ക് ഫീ​സി​ള​വും സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കാ​ൻ സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജി പി. ​ഏ​ബ്ര​ഹാം അ​റി​യി​ച്ചു. ലാ​റ്റ​റ​ൽ എ​ൻ​ട്രി മു​ഖാ​ന്തി​ര​മു​ള്ള അ​ഡ്മി​ഷ​നും ഇ​പ്പോ​ൾ അ​പേ​ക്ഷ​ക​ൾ ന​ൽ​കാം. കേ​ര​ള സ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജി​ൽ ക​ഴി​ഞ്ഞ ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ 94.07 ശ​ത​മാ​നം വി​ജ​യ​മു​ണ്ടാ​യി​രു​ന്നു. വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം വി​വി​ധ ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ളി​ൽ കാ​ന്പ​സ് പ്ലേ​സ്മെ​ന്‍റ് ല​ഭി​ച്ച​താ​യും കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. ഫോ​ണ്‍: +919072200344 +917559933571.