യു​വാ​വ് പാ​റ​യി​ൽ​ നി​ന്നു വീ​ണു മ​രി​ച്ചു
Saturday, September 25, 2021 11:36 PM IST
മ​റ​യൂ​ർ: യു​വാ​വ് പാ​റ​യി​ൽ​നി​ന്നും തെ​ന്നി​വീ​ണു മ​രി​ച്ചു. നാ​ച്ചി​വ​യ​ൽ സ്വ​ദേ​ശി പ​രേ​ത​നാ​യ മു​രു​ക​ന്‍റെ മ​ക​ൻ ധ​നു​ഷ് (18) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മ​റ​യൂ​ർ മു​രു​ക​ൻ പാ​റ​യി​ലി​രു​ന്ന് ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ബൈ​ക്കി​ലെ​ത്തി​യ ധ​നു​ഷ് ബൈ​ക്കി​ൽ മ​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മ​റ്റു ര​ണ്ടു​പേ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ട​ങ്ങി​. ധ​നു​ഷ് വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 50 അ​ടി താ​ഴ്ച​യി​ൽ ധ​നു​ഷി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മാ​താ​വ്: വി​നീ​ത. സ​ഹോ​ദ​ര​ൻ: ന​വീ​ൻ.