നാ​ടൊ​രു​മി​ച്ചു: അ​ലീ​ന​യു​ടെ വീ​ട്ടി​ൽ വെ​ളി​ച്ച​മെ​ത്തി
Sunday, September 26, 2021 8:47 PM IST
വ​ണ്ണ​പ്പു​റം: വൈ​ദ്യു​തി​യി​ല്ലാ​ത്ത​തു മൂ​ലം പ​ഠ​നംപോ​ലും മു​ട​ങ്ങി​യ അ​ലീ​ന​യു​ടെ കു​ടി​ലി​ൽ നാ​ടൊ​രു​മി​ച്ച​പ്പോ​ൾ വൈ​ദ്യു​തിവി​ള​ക്ക് തെ​ളി​ഞ്ഞു. അ​ധ്യാ​പ​ക​രും, പ​ഞ്ചാ​യ​ത്തം​ഗ​വും വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​രും കൈ​കോ​ർ​ത്ത​തോ​ടെ​യാ​ണ് അ​ലീ​ന​യു​ടെ കു​ടി​ലി​ൽ വൈ​ദ്യു​തി എ​ത്തി​യ​ത്.

വ​ണ്ട​മ​റ്റം ക​പ്പ​ത്തൊ​ട്ടി​യി​ലാ​ണ് പു​തു​ശേ​രി​യി​ൽ ദി​ലീ​പും ഭാ​ര്യ ഷാ​മി​ലി​യും മ​ക്ക​ളാ​യ അ​ലീ​ന​യും ഇ​മ്മാ​നു​വ​ലും താ​മ​സി​ക്കു​ന്ന​ത്. ചെ​റി​യ വാ​ട​ക ന​ൽ​കി സ​മീ​പ​ത്തു ത​ന്നെ​യു​ള്ള കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ലി​പ്പ​ണി കി​ട്ടാ​താ​യ​തോ​ടെ വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി വ​ന്നു. ഇ​തോ​ടെ വാ​ട​ക വീ​ട്ടി​ൽ നി​ന്നും സ്വ​ന്ത​മാ​യു​ള്ള അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്തേ​ക്ക് കു​ടി​ലു​കെ​ട്ടി താ​മ​സം മാ​റി. പ​ക്ഷേ കു​ടി​ലി​ൽ വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ നെ​ടു​മ​റ്റം ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​വ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ഹെ​ഡ്മി​സ്ട്ര​സ് മോ​ളി പ​ഞ്ചാ​യ​ത്തം​ഗം പോ​ൾ​സ​ണ്‍ മാ​ത്യു​വി​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. അ​ദ്ദേ​ഹം ഇ​ട​പെ​ട്ട് കു​ടി​ലി​ന് കെ​ട്ടി​ട ന​ന്പ​ർ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഇ​തോ​ടൊ​പ്പം ഇ​വ​രെ ബി​പി​എ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി. ഈ ​രേ​ഖ​ക​ളു​മാ​യി വ​ണ്ണ​പ്പു​റം വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ എ​ത്തി. നി​ർ​ധ​നകു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ അ​സി.​ എ​ൻ​ജി​നി​യ​ർ ലി​റ്റ്സ​ണ്‍ കെ.​ മാ​ത്യു​വും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ത​യാ​റാ​യി. കു​ടി​ലി​ന് ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ വ​യ​റിം​ഗ് ന​ട​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഹെ​ഡ്മി​സ്ട്ര​സും അ​ധ്യാ​പ​ക​രും പി​ടി​എയും ​ചേ​ർ​ന്ന് ഭി​ത്തി നി​ർ​മി​ച്ചു. ര​ണ്ട് പോ​സ്റ്റ് സ്ഥാ​പി​ച്ച് വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കു​ന്ന​തു മു​ത​ൽ വീ​ട് വ​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ വ​ണ്ണ​പ്പു​റം വൈ​ദ്യു​തി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ സൗ​ജ​ന്യ​മാ​യി ചെ​യ്തു ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച കു​ടി​ലി​ൽ വൈ​ദ്യു​തി വി​ള​ക്കു തെ​ളി​ഞ്ഞു. വൈ​ദ്യു​തി​യെ​ത്തി​യ​തോ​ടെ അ​ലീ​ന​യു​ടെ ഓ​ണ്‍ ലൈ​ൻ പ​ഠ​ന​വും മു​ട​ക്കം കൂ​ടാ​തെ ന​ട​ക്കും.