കാ​ട്ടാ​ന പ​ശു​വി​നെ ച​വി​ട്ടി​ക്കൊ​ന്നു
Wednesday, October 13, 2021 10:13 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി. ടൗ​ണി​ലെ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യ നാ​ലു വ​യ​സു​ള്ള പ​ശു​വി​നെ​യാ​ണ് കാ​ട്ടാ​ന തു​ന്പി​കൈ​കൊ​ണ്ട് അ​ടി​ച്ചും ച​വി​ട്ടി​യും കൊ​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്. സ​മീ​പ​ത്ത് മാ​താ​ളി​പാ​റ ച​ന്ദ്ര​ന്‍റെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ഇ​റ​ങ്ങി​യ ഒ​റ്റ​യാ​ൻ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ്ഥ​ല​ത്ത് ക​ന്നു​കാ​ലി​ക​ളെ രാ​ത്രി കെ​ട്ടി​യാ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. മ​റ​യൂ​ർ കോ​ള​നി​യി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും സ്ഥി​ര​മാ​യി എ​ത്തു​ന്ന ഒ​റ്റ​യാ​നും കൂ​ട്ട​വും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യം കെ​ടു​ത്തു​ക​യാ​ണ്. ചി​ന്നാ​ർ വ​ന്യ​ജീ​വി സാ​ങ്കേ​ത​ത്തി​നു​ള്ളി​ൽ നി​ന്നും ക​രി​മു​ട്ടി വ​ഴി​യും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ കോ​ള​നി അ​തി​ർ​ത്തി ക​ട​ന്നു​മാ​ണ് ആ​ന​ക​ൾ എ​ത്തു​ന്ന​ത്. വ​നം​വ​കു​പ്പ് കാ​ര്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത ചു​റ്റി​ക്ക​റ​ങ്ങു​ന്ന ഒ​റ്റ​യാ​ൻ മു​ന്പ് പെ​ട്രോ​ൾ പ​ന്പി​ന് എ​തി​ർ​വ​ശ​ത്ത് പെ​ട്ടി​ക്ക​ട ന​ട​ത്തി​വ​ന്നി​രു​ന്ന ഹ​ബീ​ബു​ള്ള, മാ​താ​ളി​പാ​റ തോ​ട്ട​ത്തി​ൽ കാ​വ​ൽ​ക്കാ​ര​നാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ, മ​റ​യൂ​ർ ഇ​ന്ദി​രാ​ന​ഗ​ർ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ കോ​ള​നി​യി​ൽ ര​ജ​നി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​പ്പോ​ൾ വ​നം​വ​കു​പ്പ് ആ​ന​ക​ളെ ഓ​ടി​ക്കാ​ൻ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം, ​ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം, ട്ര​ഞ്ച് കു​ഴി​ക്ക​ൽ എ​ന്നി​ങ്ങ​നെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യെ​ങ്കി​ലും പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.