മ​ധ്യ​വ​യ​സ്കൻ വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, October 13, 2021 10:13 PM IST
തൊ​ടു​പു​ഴ: മ​ധ്യ​വ​യ​സ്ക​നെ വാ​ട്ട​ർ ടാ​ങ്കി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ട്ടി​മ​റ്റം നെ​ല്ലി​ക്കു​ന്നേ​ൽ എ​ൻ.​കെ. ബൈ​ജു(50)​വിനെയാണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വെ​ട്ടി​മ​റ്റം എ​ണ്ണ​പ്പ​ന​ത്തോട്ട​ത്തി​നു സ​മീ​പ​ത്തെ വീ​ടി​നു​ള്ളി​ലെ വാ​ട്ട​ർ ടാ​ങ്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
ഇ​ദ്ദേ​ഹം ത​നി​ച്ചാ​ണ് ഇ​വി​ടെ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ളെ വീ​ടി​നു​പു​റ​ത്ത് കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹ​ത്തി​നു ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.​സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മാ​താ​വ് കാ​പ്പി​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കാ​ണാ​തെ വ​ന്ന​തി​നെത്തുട​ർ​ന്നു അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
​തൊ​ടു​പു​ഴ പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടാ​ങ്ക് വെ​ട്ടി​പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ ഭാ​ര്യ ഭ​വാ​നി.​ മ​ക്ക​ൾ:​ അ​നീ​ഷ്, അ​ന്പി​ളി.