പ്ര​ള​യ​ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാൻ ആ​ഹ്വാ​ന​വു​മാ​യി മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍
Monday, October 18, 2021 10:04 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ള​യ​ദു​രി​ത​ത്തി​ലാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കു​വാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. നി​സ​ഹാ​യ​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് സാ​ന്ത്വ​ന​മാ​കു​ന്ന വി​ധ​ത്തി​ല്‍ രൂ​പ​ത സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നെ വി​ശ്വാ​സി​ക​ള്‍​ക്കുള്ള ക​ത്തി​ല്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ഭി​ന​ന്ദി​ച്ചു.
ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്നു​ള്ള പ്ര​ള​യ​ദു​രി​തം മു​ന്നി​ല്‍​ക്ക​ണ്ട് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, ഫാ. ​കു​ര്യ​ന്‍ താ​മ​ര​ശേ​രി, അ​ജ​പാ​ല​ന സാ​മൂ​ഹ്യ​സേ​വ​ന ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ര്‍​ന്ന് ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.
തു​ട​ക്ക​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഴി​യി​ല്‍ കു​ടു​ങ്ങി​യ ബ​സ് യാ​ത്ര​ക്കാ​ര്‍, അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ലും കൂ​വ​പ്പ​ള്ളി അ​മ​ല്‍ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും വി​വി​ധ പ​ള്ളി​ക​ളി​ലും സ​ന്യാ​സ ഭ​വ​ന​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വും താ​മ​സ​വു​മൊ​രു​ക്കി​യി​രു​ന്നു. രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എം ആ​രം​ഭി​ച്ച ഹെ​ല്‍​പ്പ് ഡെ​സ്ക്കി​ല്‍ സ​ഹാ​യാ​ഭ്യ​ർ​ഥ​ന​ക​ള്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ള​യ​ബാ​ധി​ത ഭ​വ​ന​ങ്ങ​ളു​ടെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും ശു​ചീ​ക​ര​ണ​മു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​സ്എം​വൈ​എം തു​ട​ര്‍​ന്നു വ​രി​ക​യാ​ണ്.
രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ളാ​യ മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്നി​വ​രി​ലൂ​ടെ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഇ​തി​നോ​ട​കം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രൂ​പ​ത​യി​ലെ സം​ഘ​ട​ന​ക​ളും അ​ജ​പാ​ല​ന​സാ​മൂ​ഹ്യ​സേ​വ​ന​വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്നു. വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​രും അ​പ​ക​ട​സാ​ധ്യ​താ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും പ​ള്ളി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​യു​ന്നു​ണ്ട്. മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ൽ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ഭ​വ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ സ​ന്ദ​ര്‍​ശി​ക്കും.