റോ​ഡ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 20, 2021 10:14 PM IST
കു​ട​യ​ത്തൂ​ർ: കോ​ള​പ്ര-അ​ടൂ​ർ​മ​ല റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പൂ​ച്ചെ​ടി​ക​ൾ ന​ട്ട് മ​നോ​ഹ​ര​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ​ർ​വ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി, സെ​ക്ര​ട്ട​റി മ​നോ​ജ് താ​ഴ​ത്തു​ചോ​നാ​ട്ട് , ദി​ലീ​പ് ഷാ​ജി മ​ഠ​ത്തി​ൽ, മോ​ഹ​ന​ൻ​ക​ണ്ട​ത്തി​ൽ, രാ​ജു​പ്ലാ​ത്തോ​ട്ട​ത്തി​ൽ, തോ​മ​സ് വെ​ച്ചൂ​ർ,സി​ബി ജോ​സ​ഫ്, രാ​ജ​ൻ താ​ഴ​ത്തു​ചോ​നാ​ട്ട് എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി.

പ്ലാറ്റിനം ജൂ​ബി​ലിവർഷ ഉ​ദ്ഘാ​ട​നം
ക​രി​മ​ണ്ണൂ​ർ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​രി​മ​ണ്ണൂ​ർ മേ​ഖ​ലാ​ത​ല​ത്തി​ൽന​ട​ന്നു.​
ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഭി​ഷേ​ക് സി​ബി തു​ണ്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​റ​മേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പ്ലാ​ത്തോ​ട്ട​ത്തി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ൻ ഫ്ള​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.