ഇ​ടു​ക്കി​യി​ൽ സ​യ​ൻ​സ് മ്യൂ​സി​യം സ്ഥാ​പി​ക്കും: ​ഡീൻ കുര്യാക്കോസ് എം​പി
Wednesday, October 20, 2021 10:14 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ സ​യ​ൻ​സ് മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി കേ​ന്ദ്ര ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​ല്ലി പാ​ൻ​ഡെ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ജി.​കി​ഷ​ണ്‍ റെ​ഡ്ഡി​ക്ക് എം​പി ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.​
ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ് മ്യൂ​സി​യ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് റ​വ​ന്യു-​വ​നം വ​കു​പ്പു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് എം​പി ക​ത്ത് ന​ൽ​കി.​
ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ 402 എ​ൽ​പി സ്ക്കൂ​ളു​ക​ളും 134 പ്രൈ​മ​റി സ്ക്കൂ​ളു​ക​ളും 238 ഹൈ​സ്ക്കൂ​ളു​ക​ളും 132 ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്ക്കൂ​ളു​ക​ളും 32 ആ​ർ​ട്സ് ആ​ന്‍ഡ് സ​യ​ൻ​സ് കോ​ളേ​ജു​ക​ളും ഉ​ണ്ട്. 1,96,000-ഓ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഇ​ടു​ക്കി​യി​ൽ ഇ​ത്ത​ര​മൊ​രു സ്ഥാ​പ​നം ഉ​ണ്ടാ​യാ​ൽ ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നും ഇ​ടു​ക്കി​യി​ലെ ടൂ​റി​സം മേ​ഖ​ല കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു