വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹോ​മി​യോ മ​രു​ന്നു​വി​ത​ര​ണം 25 മു​ത​ൽ
Friday, October 22, 2021 10:16 PM IST
തൊ​ടു​പു​ഴ: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രോ​ഗ​പ്ര​തി​രോ​ധശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഹോ​മി​യോ​മ​രു​ന്നു വി​ത​ര​ണം ന​ട​ത്തും. ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്രം വാ​ങ്ങി​യാ​ണ് ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് എ​ന്ന പേ​രി​ലു​ള്ള ഈ ​പ​ദ്ധ​തി സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 25, 26, 27 തി​യ​തി​ക​ളി​ലാ​ണ് മ​രു​ന്നു​വി​ത​ര​ണം. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന 560 സ്കൂ​ളു​ക​ളി​ലെ 18 വ​യ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി 66 സ​ർ​ക്കാ​ർ ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 സ്കൂ​ളു​ക​ളി​ലെ കി​യോ​സ്കു​ക​ളും വ​ഴി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു ആ​യു​ഷ് ഹോ​മി​യോ​പ്പ​തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം വ​ഴി​യു​ള്ള പോ​ർ​ട്ട​ൽ ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പ​ദ്ധ​തി പൂ​ർ​ണ​വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ മ​രു​ന്നു​വി​ത​ര​ണ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ബീ​ന സ​ക്ക​റി​യാ​സ് അ​റി​യി​ച്ചു.