ന​ഗ​രം വ​ള​ർ​ന്നു, ആ​സൂ​ത്ര​ണം പി​ഴ​ച്ചു! തൊ​ടു​പു​ഴ വെ​ള്ള​ത്തി​ൽ മു​ങ്ങി
Saturday, October 23, 2021 10:12 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന് തൊ​ടു​പു​ഴ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി. മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം തൊ​ടു​പു​ഴ - പാ​ലാ റോ​ഡ്, പ​ഴ​യ മ​ണ​ക്കാ​ട് റോ​ഡ്, മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ​നി​ന്നും മൗ​ണ്ട് സീ​നാ​യി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗം, മാ​ർ​ക്ക​റ്റ് റോ​ഡ്, മോ​ർ ജം​ഗ്ഷ​ൻ, റോ​ട്ട​റി ജം​ഗ്ഷ​ൻ, കാ​ഞ്ഞി​ര​മ​റ്റം റോ​ഡ്, മ​ങ്ങാ​ട്ടു​ക​വ​ല, കാ​രി​ക്കോ​ട്, കെ​കെ​ആ​ർ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ന​ത്ത വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്. പ​ല​യി​ട​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ളം കെ​ട്ടി​നി​ന്നു.

ഓ​ട​ക​ൾ നി​റ​ഞ്ഞ് വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ​തോ​ടെ​യാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​യ​ത്. ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി സാ​ധ​ന സാ​മ​ഗ്രി​ക​ൾ ന​ശി​ച്ചു. ഹോ​ട്ട​ലു​ക​ളി​ലും വെ​ള്ളം ക​യ​റി. ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു​ക​യ​റി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് ന​ഗ​ര​ത്തെ വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കി​യ​ത്. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​രം കാ​ഴ്ച​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മെ​ങ്കി​ലും ആ​സൂ​ത്ര​ണ​ത്തി​ലെ പി​ഴ​വു​മൂ​ലം ന​ഗ​ര​ജീ​വി​തം ദു​സ​ഹ​മാ​കു​ക​യാ​ണ്. ന​ഗ​ര​സ​ഭ, പി​ഡ​ബ്ല്യു​ഡി, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

പ​ല​യി​ട​ത്തും ഓ​ട​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വീ​തി​യി​ല്ലാ​ത്ത​തും പു​ഴ​യി​ലേ​ക്ക് സു​ഗ​മ​മാ​യി വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ഓ​ട​ക​ൾ കൈ​യേ​റി​യ​തു​മൂ​ലം ഇ​തി​ന്‍റെ വീ​തി കു​റ​ഞ്ഞു​പോ​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​നു മു​ൻ​പ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ താ​ത്ക്കാ​ലി​ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

ഇ​തി​നു പ​ക​രം ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ യ​ഥാ​ർ​ഥ പ്ര​ശ്നം ക​ണ്ടെ​ത്തി ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ സ​ത്വ​ര ശ്ര​മം ന​ട​ത്തി​യാ​ലേ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​കൂ​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.