ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സുകൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമാകുന്നു
Sunday, October 24, 2021 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ന​ട​ത്തി​യി​രു​ന്ന ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണ് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത്.
ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​രാ​ണ് ഇ​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഇ​ടു​ക്കി​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ പ​ട്ട​ണ​ങ്ങ​ളെ​യാ​ണ്.
വ്യാ​പാ​ര-തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന​ത് ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ്. മൂ​ന്നാ​ർ, നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന, കു​മ​ളി മേ​ഖ​ല​ക​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ ക​ന്പം, തേ​നി, ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ളെ​യാ​ണ് യാ​ത്ര​ക്കാ​ർ ഇ​തി​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യെത്തുട​ർ​ന്ന് അ​വ​സാ​നി​പ്പി​ച്ച സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കെഎസ്ആ​ർ​ടി​സി​യു​ടെ​യും ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റേതു​മാ​യി ഇ​രു​പ​തി​ല​ധി​കം ബ​സു​ക​ൾ മൂ​ന്നാ​റി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. നെ​ടു​ങ്ക​ണ്ട​ത്ത് നി​ന്നും ക​ന്പം, തേ​നി, തേ​വാ​രം മേ​ഖ​ല​ക​ളി​ലേ​ക്ക് ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ 10 ട്രി​പ്പു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ട്ട​പ്പ​ന-ക​ന്പം റൂ​ട്ടി​ൽ ഓ​ടി​യി​രു​ന്ന കെഎസ്ആ​ർ​ടി​സി​യു​ടെ ഒ​ന്പ​ത് ട്രി​പ്പു​ക​ളും മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന​വ​യാ​യി​രു​ന്നു. മൂ​ന്നാ​റി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലേ​ക്കു​ള്ള ഒ​രു സ്വ​കാ​ര്യ ബ​സ് മാ​ത്ര​മാ​ണ് നി​ല​വി​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ പൂ​പ്പാ​റ, നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​ക​ളി​ലേ​ക്ക് സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.