ര​ണ്ടാംറീ​ച്ച് സ​ർ​വേ ആ​രം​ഭി​ച്ചു
Monday, October 25, 2021 10:11 PM IST
ഉ​ടു​ന്പ​ന്നൂ​ർ: കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി-​ഇ​ടു​ക്കി റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ര​ണ്ടാം റീ​ച്ചി​ന്‍റെ സ​ർ​വേ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

കോ​ട്ട​ക്ക​വ​ല വ​നം​വ​കു​പ്പ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ് സ​ർ​വേ ന​ട​പ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നേ​ര​ത്തെ കൈ​ത​പ്പാ​റ​യി​ൽ നി​ന്നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ണി​യാ​റ​ൻ​കു​ടി​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചി​രു​ന്നു.​

കൈ​ത​പ്പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടി​യേ​റ്റ​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ്.​ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ​

എ​ന്നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​മൂ​ലം റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ത്രി​യാ​യ​തോ​ടെ വ​നം​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി നി​ർ​മാ​ണ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു അ​നു​മ​തി നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​തേത്തുട​ർ​ന്നാ​ണ് റോ​ഡി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ വാ​ർ​ഡ് മെം​ബ​ർ ജോ​ണ്‍​സ​ണ്‍ ശാ​സ്താം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ്, ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട്, ന​ഗ​ര​സ​ഭാകൗ​ണ്‍​സി​ല​ർ സി​ജി റ​ഷീ​ദ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ടു​ന്പ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ, കൈ​ത​പ്പാ​റ പ​ള്ളി​വി​കാ​രി ഫാ.​ ബി​നോ​യി ചാ​ത്ത​നാ​ട്ട്, പിഎംജിഎസ്‌വൈ അസി. എക് സിക്യൂട്ടീവ് എൻ ജിനീയർ സു ധീന, സിപിഎം നേതാവ് പി.ജെ. ഉലഹന്നാൻ, ബിന്ദു രവീ ന്ദ്രൻ, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പു​തി​യേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.