കൊ​ക്ക​യാ​ർ ദു​ര​ന്തം: പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം-യു​ഡി​എ​ഫ്
Tuesday, October 26, 2021 9:54 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പിക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​നും ക​ണ്‍​വീ​ന​ർ പ്ര​ഫ. എം.​ജെ.​ ജേ​ക്ക​ബും ആ​വ​ശ്യ​പ്പെ​ട്ടു. ക്യ​ഷി ഭൂ​മി​യും, വീ​ടും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ നി​ര​വ​ധി​യാ​ണ്.
അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പ​ക​രം ഭൂ​മി​യും പാ​ർ​പ്പി​ട സൗ​ക​ര്യ​വും ക​ണ്ടെ​ത്ത​ണം. ജീ​വി​ത​മാ​ർ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണം. ദു​രി​താ​ശ്വാ​സ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കൊ​ണ്ടു മാ​ത്രം ആ​ർ​ക്കും പ്ര​യോ​ജ​നം ഉ​ണ്ടാ​കി​ല്ല. പു​ന​ര​ധി​വാ​സ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആവ​ശ്യ​പ്പെ​ട്ടു.