ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി
Wednesday, October 27, 2021 10:03 PM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ കേ​ര​ള പോ​ലീ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ലോ​ക്സ​ഭ സ്പീ​ക്ക​ർ​ക്ക് അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യാ​യ മു​ല്ല​പ്പെ​രി​യാ​റി​ലെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​ൻ അ​വ​രു​ടെ ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ എ​ത്തി​യ ത​ന്നെ ത​ട​ഞ്ഞ​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു. സ്വ​ന്തം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ണ​ക്കെ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ത​ന്നെ ത​ട​യാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടാ​ണ് അ​വി​ടെ​യെ​ത്തി​യ​ത്. ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ പോ​യ ത​ന്നെ ത​ട​ഞ്ഞ​തി​ലൂ​ടെ പോ​ലീ​സ് അ​വ​കാ​ശ ലം​ഘ​നം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും സ്പീ​ക്ക​ർ​ക്ക​യ​ച്ച ക​ത്തി​ൽ എം​പി വ്യ​ക്ത​മാ​ക്കി.

കാ​ലി​ത്തീ​റ്റ വിത​ര​ണം

മു​ട്ടം: ക്ഷീ​രവി​ക​സ​നവ​കു​പ്പി​ന്‍റെ​യും തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സാ ജോ​സ് നി​ർ​വ​ഹി​ച്ചു.​ പ​ഴ​യ​മ​റ്റം ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗ്ലോ​റി പൗ​ലോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.