ക​ന​ത്ത മ​ഴ​യി​ൽ വീ​ടു ത​ക​ർ​ന്നു: കി​ണ​റും മൂ​ടി
Sunday, November 21, 2021 10:18 PM IST
വെ​ള്ളി​യാ​മ​റ്റം: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് കി​ണ​റും മൂ​ടി​പ്പോ​യി. ചി​ല​വ് വ​ള്ളി​ക്കു​ന്നേ​ൽ ഷാ​ജി കു​ര്യ​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ത​ക​ർ​ന്ന​ത്. വീ​ട് ത​ക​ർ​ന്ന​തോ​ടെ വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും പാ​ത്ര​ങ്ങ​ളു​മെ​ല്ലാം ഇ​തി​ന​ടി​യി​ൽ​പ്പെ​ട്ട് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.
ത​ക​ർ​ന്ന വീ​ടി​ന്‍റെ ഓ​ടും ക​ട്ട​യും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണാ​ണ് കി​ണ​ർ മൂ​ടിപ്പോയ​ത്. ഷാ​ജി​യും കു​ടു​ബ​വും കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ഭാ​ഗം ത​ക​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ട് ത​ക​ർ​ന്ന​തോ​ടെ ഷാ​ജി​യും കു​ടു​ബ​വും വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി.