യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽനി​ന്നു ലീ​ഗ് വി​ട്ടു​നി​ന്നു
Friday, November 26, 2021 10:15 PM IST
തൊ​ടു​പു​ഴ: യു​ഡി​എ​ഫ് ഏ​കോ​പ​ന സ​മി​തി യോ​ഗ​ത്തി​ൽ നി​ന്നു ലീ​ഗ് വി​ട്ടു​നി​ന്നു. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രേ ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷ​ധ​മു​യ​ർ​ത്തി​യ ലീ​ഗി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സ് വൈ​മു​ഖ്യം കാ​ണി​ച്ച​താ​ണ് ലീ​ഗി​നെ ചൊ​ടി​പ്പി​ച്ച​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ ലീ​ഗ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മ​റ്റ് അ​സൗ​ക​ര്യം മൂ​ലം യോ​ഗ​ത്തി​ന് എ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​താ​യും അ​തി​നാ​ലാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നു​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് ഏ​കോ​പ​ന സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്.