കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് കു​റ​ച്ചു; യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി
Saturday, November 27, 2021 10:27 PM IST
നെ​ടു​ങ്ക​ണ്ടം: കെ ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യ​തോ​ടെ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ യാ​ത്രാ ദു​രി​തം വ​ർ​ധി​ച്ചു. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
എ​ന്നാ​ൽ ഇ​വ​യി​ൽ മി​ക്ക​വ​യും സ​ർ​വീ​സ് നി​ർ​ത്തി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ, ചി​കി​ത്സ​ക്കും മ​റ്റു​മാ​യി മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് പോ​വു​ന്ന​വ​ർ, സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ലെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രെ​ല്ലാം ദു​രി​ത​ത്തി​ലാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ല​മാ​ണ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് കെ ​എ​സ്ആ​ർ​ടി​സി​യു​ടെ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.
27 ക​ണ്ട​ക്ട​ർ​മാ​രും 28 ഡ്രൈ​വ​ർ​മാ​രു​മാ​ണ് ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ വ​ർ​ക്ക് അ​റേ​ഞ്ചു​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി. പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നും ന​ട​പ​ടി​യി​ല്ല. 23 സ​ർ​വീ​സു​ണ്ടാ​യി​രു​ന്ന സെ​ന്‍റ​റി​ലെ സ​ർ​വീ​സു​ക​ൾ നി​ല​വി​ൽ ആ​റെ​ണ്ണം മാ​ത്ര​മാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത റൂ​ട്ടു​ക​ളി​ൽ​പോ​ലും കെ ​എ​സ്ആ​ർ​ടി​സി കൃ​ത്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല.
റൂ​ട്ട് കെ ​എ​സ്ആ​ർ​ടി​സി ഏ​റ്റെ​ടു​ത്ത​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി. കോ​ട്ട​യം, എ​റ​ണാ​കു​ളം മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി​രി​ക്കു​ന്ന​ത്.
എ​റ​ണാ​കു​ളം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, ശി​വ​ഗി​രി, ഗു​രു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഒ​ന്പ​ത് ബ​സു​ക​ൾ മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ നെ​ടു​ങ്ക​ണ്ട​ത്തെ കെ ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്.
സം​സ്ഥാ​ന​ത്ത് ന​ഷ്ടം നേ​രി​ടു​ന്ന പ​ട്ടി​ക​യി​ൽ ആ​ദ്യ സ്ഥാ​ന​ത്താ​ണ് നെ​ടു​ങ്ക​ണ്ടം. സം​സ്ഥാ​ന​ത്ത് 23 കെ ​എ​സ്എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
അ​ഞ്ചു​വ​ർ​ഷം മു​ന്പാ​ണ് കെ ​എ​സ്ആ​ർ​ടി​സി നെ​ടു​ങ്ക​ണ്ട​ത്ത് ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്.