തൊ​ടു​പു​ഴ​യി​ൽ ബി​ജെ​പി​യെ ഇ​നി ശ്രീ​ല​ക്ഷ്മി ന​യി​ക്കും
Tuesday, November 30, 2021 10:28 PM IST
തൊ​ടു​പു​ഴ: ബി​ജെ​പി തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ശ്രീ​ല​ക്ഷ്മി സു​ദീ​പി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
പു​നഃ​സം​ഘ​ട​ന അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ പ​ത്തു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ തെ​രെ​ഞ്ഞ​ടു​ത്ത​തി​ൽ ഏ​ക വ​നി​ത​യാ​ണ് 25 കാ​രി​യാ​യ ​ശ്രീ​ല​ക്ഷ്മി. വി​ദ്യാ​ർ​ഥി സം​ഘ​ട​നാ രം​ഗ​ത്തെ മി​ക​വാ​ണ് ശ്രീ​ല​ക്ഷ്മി​യെ പു​തി​യ ദൗ​ത്യം ഏ​ൽ​പ്പി​ക്കാ​ൻ നേ​തൃ​ത്വ​ത്തെ പ്രേ​രി​പ്പി​ച്ച​ത്. സാ​മൂ​ഹി​ക സേ​വ​ന​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ശ്രീ​ല​ക്ഷ്മി നി​ല​വി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പി​ൽ കൗ​ണ്‍​സി​ല​റാ​ണ്.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഗ​ര​സ​ഭ 21-ാം വാ​ർ​ഡി​ൽ നി​ന്നും വാ​ശി​യേ​റി​യ ത്രി​കോ​ണ പോ​രാ​ട്ട​ത്തി​ലാ​ണ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. ജി​ല്ല​യി​ൽ ബി ​ജെ​പി​ക്ക് ഏ​റ്റ​വും അ​ധി​കം ജ​ന​കീ​യ അ​ടി​ത്ത​റ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ാതി​നി​ധ്യ​വു​മു​ള്ള മ​ണ്ഡ​ല​മാ​ണ് തൊ​ടു​പു​ഴ. ബാ​ല​ഗോ​കു​ല​ത്തി​ലൂ​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന ശ്രീ​ല​ക്ഷ്മി മി​ക​ച്ച പ്രാ​സം​ഗി​ക കൂ​ടി​യാ​ണ്. എ​ബി​വി​പി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വ​നി​താ ക​ണ്‍​വീ​ന​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.