ജി​ല്ലാ സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും
Wednesday, December 1, 2021 10:37 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ളാ പ്രി​ന്‍റേഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​വും തെ​ര​ഞ്ഞ​ടു​പ്പും ന​ട​ന്നു. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി പാ​റ​ത്തോ​ട് ആ​ന്‍റ​ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​വി. രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി മ​ധു ത​ങ്ക​ശ്ശേ​രി​യെ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ദി​ലീ​പ് ലാ​ലി​നെ​യും ജി​ല്ലാ ട്ര​ഷ​റ​ർ ആ​യി പോ​ൾ​സ​ണ്‍ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​ൽ​ജി​ൻ തോ​മ​സ്(​മു​രി​ക്കാ​ശ്ശേ​രി), സെ​സി​ൽ(​ക​ട്ട​പ്പ​ന), ബി​ജി കോ​ട്ട​യി​ൽ(​തൊ​ടു​പു​ഴ) എ​ന്നി​വ​രെ​യും ജോ. ​സെ​ക്ര​ട്ട​റി ആ​യി പി.​ബി അ​നി​ൽ(​മൂ​ന്നാ​ർ), സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​മാ​യി ടോം ​ചെ​റി​യാ​ൻ(​തൊ​ടു​പു​ഴ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.