അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു
Wednesday, December 1, 2021 10:38 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ നി​ർ​ത്തി വ​ച്ചി​രു​ന്ന മൂ​ന്നാ​റി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ ത​മി​ഴ്നാ​ട് പു​ന​രാ​രം​ഭി​ച്ചു. 21 മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ന്ന​ലെ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. തേ​നി, ഉ​ദു​മ​ൽ​പ്പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് വ​ന്നി​രു​ന്ന സ​ർ​ക്കാ​ർ ബ​സ് സ​ർ​വീ​സു​ക​ളാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്ന നി​ല​യി​ൽ നി​ശ്ചി​ത സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള തേ​നി, ഉ​ദു​മ​ൽ​പ്പേ​ട്ട എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന മൂ​ന്നാ​റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി. വ​ലി​യ തു​ക ന​ൽ​കി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.