ക​രം അ​ട​യ്ക്കാ​നാ​വു​ന്നി​ല്ല: ഭൂ ​ഉ​ട​മ​ക​ൾ ദു​രി​ത​ത്തി​ൽ
Wednesday, December 1, 2021 10:40 PM IST
തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് വി​ല്ലേ​ജി​ൽ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തെ റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള ഭൂ​മി​ക്ക് ക​രം അ​ട​യ്ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് പ​രാ​തി. റീ​സ​ർ​വേ ജീ​വ​ന​ക്കാ​ർ ത​യാ​റാ​ക്കി​യ റി​ക്കാ​ർ​ഡു​ക​ൾ റ​വ​ന്യൂ​വ​കു​പ്പി​ന് 2020 ഒ​ക്ടോ​ബ​ർ 20ന് ​കൈ​മാ​റി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി​രു​ന്നു.
എ​ന്നാ​ൽ പ​തി​മൂ​ന്ന് മാ​സം ക​ഴി​ഞ്ഞി​ട്ടും റീ​സ​ർ​വേ റി​ക്കാ​ർ​ഡു​ക​ൾ പ്ര​കാ​രം ആ​ർ​ക്കും ക​രം അ​ട​യ്ക്കാ​നാ​യി​ട്ടി​ല്ല. എ​ൻ​ഐ​സിയു​ടെ പാ​ല​ക്കാ​ട് ഓ​ഫീ​സി​ൽ നാ​ല​ക്കം വ​രു​ന്ന 1002 മു​ത​ൽ 1013 വ​രെ​യും, 1040, 1045 മു​ത​ൽ 1048 വ​രെ​യു​ള്ള ബ്ലോ​ക്കു​ക​ൾ പു​തി​യ സോ​ഫ്റ്റ്‌വേറി​ൽ ചേ​ർ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
പാ​ല​ക്കാ​ട് എ​ൻ​ഐ​സി​യു​ടെ അ​ലം​ഭാ​വം കാ​ര​ണ​മാ​ണ് 8500 ഓ​ളം വ​രു​ന്ന വ​സ്തു ഉ​ട​മ​ക​ൾ​ക്ക് റീ​സ​ർ​വേ പ്ര​കാ​രം ക​രം അ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത്. 2020 ഒ​ക്ടോ​ബ​ർ 20ന് ​ശേ​ഷം ന​ട​ന്ന മു​ഴു​വ​ൻ ആ​ധാ​ര​ങ്ങ​ളും റീ​സ​ർ​വേ പ്ര​കാ​രം ക​രം അ​ട​വ് വ​രു​ന്പോ​ൾ വീ​ണ്ടും പോ​ക്ക് വ​ര​വ് ചെ​യ്യേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കും. ഇ​ത് വി​ല്ലേ​ജ് ജീ​വ​ന​ക്കാ​രും വ​സ്തു ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. വി​ല്ലേ​ജ് ഓ​ഫീ​സ​ർ മു​ത​ൽ ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ വ​രെ​യു​ള്ള​വ​ർ​ക്ക് ഭൂ ​ഉ​ട​മ​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​ക​ളും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.
പാ​ല​ക്കാ​ട് എ​ൻ​ഐ​സി യു​ടെ നി​സം​ഗ​ത അ​വ​സാ​നി​പ്പി​ച്ച് നാ​ല​ക്ക ബ്ലോ​ക്കു​ക​ളു​ടെ റീ​ലി​സ് സോ​ഫ്റ്റ്വെ​യ​റി​ൽ ചേ​ർ​ത്ത് വ​സ്തു ഉ​ട​മ​ക​ൾ​ക്ക് ക​രം അ​ട​യ്ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.