കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്‌ടർ​ക്കു മ​ർ​ദ​നം: എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Wednesday, December 8, 2021 11:21 PM IST
തൊ​ടു​പു​ഴ: കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​ സ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്പം​ക​ല്ല് ഇ​ട​വെ​ട്ടി കോ​താ​യി​ക്കു​ന്നേ​ൽ അ​ന​സ് (48), കീ​രി​കോ​ട് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ ഷാ​ന​വാ​സ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ​ന്ന പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ആ​ലു​വ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി താ​ന്നി​ക്ക​ൽ മ​നു സു​ധ​ൻ (40)നെ​യാ​ണ് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​ത്.
വീ​ട്ടി​ൽനി​ന്നും ബ​സി​ൽ മ​ക്ക​ളോ​ടൊ​പ്പം തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ​ത്തി​യ​പ്പോ​ൾ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഉ​ള്ളി​ൽ ക​യ​റി മ​ക്ക​ളു​ടെ മു​ന്നി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ബ​ഹ​ളം കൂ​ട്ടി​യെ​ങ്കി​ലും അ​ക്ര​മി​സം​ഘം പി​ന്തി​രി​യാ​ൻ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി മ​നു​വി​നെ​യും മ​ക്ക​ളെ​യും ജീ​പ്പി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ മൂ​ന്നി​ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കേ​സി​ൽ പ​ത്തു​പേ​ർ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.