ജി​ല്ല​യു​ടെ വ​ള​ർ​ച്ച​യി​ൽ ക്ഷീ​ര​മേ​ഖ​ല​യ്ക്ക് മു​ഖ്യ​പ​ങ്ക്: മ​ന്ത്രി റോ​ഷി
Monday, January 17, 2022 10:40 PM IST
ഇ​ടു​ക്കി: ജി​ല്ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ക്ഷീ​ര​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം സ്തു​ത്യ​ർ​ഹ​മാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.​ജി​ല്ലാ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടു​കൂ​ടി നി​ർ​മി​ച്ച പാ​ണ്ടി​പ്പാ​റ ആ​പ്കോ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ക്ഷീ​രോ​ത്പാ​ദ​ന രം​ഗ​ത്ത് ജി​ല്ല സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ലു​ള്ള ജി​ല്ല​യി​ൽ ഇ​ടു​ക്കി പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പാ​രീ​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി.​കെ.​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സെ​മി​നാ​ർ, മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​രെ​യും ക്ഷീ​ര​മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ​യും ആ​ദ​രി​ച്ചു. ഡ​യ​റി ക്വി​സും ന​ട​ത്തി.

സെ​മി​നാ​ർ മി​ൽ​മ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം കെ.​കെ.​ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി കൗ​ണ്‍​സി​ല​ർ ടി.​ഡി.​ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു. മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ൻ അം​ഗം പോ​ൾ മാ​ത്യു സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് എ​ബി തോ​മ​സ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ സോ​ണി ചൊ​ള്ളാ​മ​ഠം, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​ൻ​സ​ണ്‍ കെ. ​വ​ർ​ക്കി, ജോ​ർ​ജ് ജോ​സ​ഫ്, ഇ​ന്ദു ബി​ജു, ഷേ​ർ​ളി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റി​ന്‍റാ​മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.