ഏറ്റൂമാനൂർ: കോട്ടയം അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 17 പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ 2.30ന് എംസി റോഡിൽ കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ അടിച്ചിറ ജംഗ്ഷനു സമീപമാണ് അപകടം. കോട്ടയത്തുനിന്നും മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
സുധ സജു (കോട്ടയം), സാബു (ശൂരനാട്, കൊല്ലം), ജോഷി (ആലുവ), ഐശ്യര്യ (മാട്ടുപ്പെട്ടി), ജിനു (മുഖത്തല, കൊല്ലം), വിഷ്ണു (മാട്ടുപ്പെട്ടി), സന്തോഷ് (മാട്ടുപ്പെട്ടി), ബിജു (കൊല്ലം), ജിനിൻ രാജൻ (അഞ്ചൽ), മുഹമ്മദ് റാഫി (പത്തനംതിട്ട), കൃഷ്ണകുമാരി (നേമം), മുഹമ്മദ് നൈസം (ഏനാത്ത്), അഞ്ജു സുനിൽ (മച്ചിപ്ലാവ്, ഇടുക്കി), ലീന (പിരപ്പൻകോട് തിരുവനന്തപുരം), സുരേഷ് ബാബു (അയണത്ത്കോണം, തിരുവനന്തപുരം), ആഷ ബാബു (വെള്ളത്തൂവൽ), ബാസിൽ (അടിമാലി) എന്നിവർക്കാണ് പരിക്കേറ്റത്.
ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിൽനിന്ന് പോലീസും കോട്ടയത്തുനിന്ന് ഫയർഫോഴ്സ് സംഘവും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു.
ഗാന്ധിനഗറിൽ ഒരു യാത്രക്കാരനെ ഇറക്കിയശേഷം അടിച്ചിറ വളവിലെത്തിയപ്പോഴാണ് ബസിന് നിയന്ത്രണം നഷ്ടമായത്. കെഎസ്ടിപിയുടെ ഒരു സോളാർ വഴിവിളക്കും കെഎസ്ഇബിയുടെ ഒരു പോസ്റ്റും ഇടിച്ചു തകർത്ത ശേഷമാണ് ബസ് മറിഞ്ഞത്.