ഞ​ങ്ങ​ളോ​ട് എ​ന്തി​നീ വി​വേ​ച​നം
Sunday, January 23, 2022 10:30 PM IST
ജെ​യിം​സ് പ​ര​മ​ല (തോ​പ്രാം​കു​ടി പ​ട്ട​യ അ​വ​കാ​ശ സം​ര​ക്ഷ​ണ
സ​മി​തി ചെ​യ​ർ​മാ​ൻ)

1980 വ​രെ ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ ഏ​ലം കൃ​ഷി എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്കും പ​ട്ട​യം ന​ൽ​കി​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ ചു​റ്റു​മു​ള്ള പ​ല​ർ​ക്കും പ​ട്ട​യം കി​ട്ടി. 1993ലെ ​ഭൂ​പ​തി​വ് ച​ട്ട​ത്തി​ൽ വ​ന്ന സാ​ങ്കേ​തി​ക പി​ഴ​വു​മൂ​ല​മാ​ണ് ഞ​ങ്ങ​ളി​ൽ ഏ​താ​നും​പേ​ർ​ക്ക് മാ​ത്രം പ​ട്ട​യം ല​ഭി​ക്കാ​തെ​പോ​യ​ത്. ഞ​ങ്ങ​ൾ​ക്കും പ​ട്ട​യം ല​ഭി​ക്ക​ണം. ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ൽ​നി​ന്നും അർഹതപ്പെട്ട ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ മ​ക്ക​ളെ മ​റ്റു​ള്ള​വ​രെ​പോ​ലെ പ​ഠി​പ്പി​ക്കു​ന്ന​തി​നോ വി​വാ​ഹം ക​ഴി​ച്ച​യ​യ്ക്കു​ന്ന​തി​നോ ഉ​ൾ​പ്പെ​ടെ ഒ​രു​കാ​ര്യ​ത്തി​നും ബാ​ങ്ക് വാ​യ്പ​പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഒ​ന്നി​ച്ചു കു​ടി​യേ​റി ഒ​ന്നി​ച്ചു കൃ​ഷി​ചെ​യ്തു​വ​ന്ന ചി​ല​രോ​ടു മാ​ത്ര​മാ​ണ് വി​വേ​ച​നം. വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ​ക്കാ​യി ഏ​റ്റെ​ടു​ത്ത​ശേ​ഷം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​പോ​ലും പ​ട്ട​യം ന​ൽ​കി​ക്ക​ഴി​ഞ്ഞു. എ​ന്നി​ട്ടും റ​വ​ന്യു ഭൂ​മി​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി​ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​രു​ന്ന ഞ​ങ്ങ​ൾ​ക്ക് പ​ട്ട​യം നി​ഷേ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​കു​ന്നി​ല്ല.

പ​ട്ട​യം ല​ഭി​ക്കും​വ​രെ സ​മ​രം
വ​ർ​ഗീ​സ് വ​യ​ലി​ക്ക​രോ​ട്ട് (തോ​പ്രാം​കു​ടി പ​ട്ട​യ അ​വ​കാ​ശ
സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ)

1960-ക​ളി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഹൈ​റേ​ഞ്ചി​ൽ കു​ടി​യേ​റി​യ​താ​ണ്. ആ​റു പ​തി​റ്റാ​ണ്ടാ​യി ഈ ​മ​ണ്ണി​ൽ വി​യ​ർ​പ്പു​ചി​ന്താ​ൻ തു​ട​ങ്ങി​യി​ട്ട്. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മാ​യി ത​ല​മു​റ​ക​ൾ പ​ല​തു ക​ഴി​ഞ്ഞി​ട്ടും ഞ​ങ്ങ​ളി​ൽ കു​റ​ച്ചു​പേ​ർ​ക്കു മാ​ത്രം പ​ട്ട​യം ല​ഭി​ക്കാ​ത്ത​ത് അ​നീ​തി​യാ​ണ്. തോ​പ്രാം​കു​ടി ടൗ​ണി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന 40-ഓ​ളം ഏ​ക്ക​ർ സ്ഥ​ല​ത്തി​നു​മാ​ണ് പ​ട്ട​യ​മി​ല്ലാ​ത്ത​ത്. ചു​റ്റു​മു​ള്ള​വ​ർ ചെ​യ്തി​രു​ന്ന കൃ​ഷി​ക​ൾ ത​ന്നെ​യാ​ണ് ഞ​ങ്ങ​ളും ചെ​യ്തു​വ​രു​ന്ന​ത്. കു​ടി​യേ​റി പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്ന ഏ​തൊ​രാ​ൾ​
ക്കും അ​വ​കാ​ശ​പ്പെ​ട്ട പ​ട്ട​യം ത​ങ്ങ​ൾ​ക്കും ല​ഭി​ക്ക​ണം.

ഇ​തി​നോ​ട​കം നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ഇ​തു​കൊ​ണ്ടൊ​ന്നും ഞ​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ പ​ട്ട​യം ല​ഭി​ക്കു​ന്ന​തു​വ​രെ അ​ധി​കാ​രി​ക​ളു​ടെ വ​സ​തി​ക്കു​മു​ന്പി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ചെ​യ്യാ​നും മ​ടി​യി​ല്ല.