ജി​ബി​ൻ എ​സ്. ബാ​ബു സെ​ന​റ്റി​ൽ
Sunday, January 23, 2022 10:54 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് പ്രൈ​വ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് ടീ​ച്ചേ​ഴ്സി​ന്‍റെ പ്ര​തി​നി​ധി​യാ​യി മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി ക​ള​രി​ക്ക​ൽ ജി​ബി​ൻ എ​സ്. ബാ​ബു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ബി​എ​സ് സി ​ന​ഴ്സിം​ഗ്, ബം​ഗ​ളു​രു രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എം​എ​സ് സി ​ന​ഴ്സിം​ഗ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കിയ ജിബിൻ ഇ​പ്പോ​ൾ ഇ​ൻ​ഡോ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ഴ്സിം​ഗി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​ണ്. നി​ല​വി​ൽ തൃ​ശൂ​ർ എ​ലൈ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യും മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ന​ഴ്സിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ ഹെ​ഡാ​യും പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

പ്രൈ​വ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ജി​ബി​ൻ റി​ട്ട. എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രേ​ത​നാ​യ ബാ​ബു ക​ള​രി​ക്ക​ലി​ന്‍റെ മ​ക​നാ​ണ്.