കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ലം വൈ​കു​ന്ന​താ​യി പ​രാ​തി
Monday, January 24, 2022 10:16 PM IST
നെ​ടു​ങ്ക​ണ്ടം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ ഫ​ലം വൈ​കു​ന്നു. ടെ​സ്റ്റ് ന​ട​ത്തി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഫ​ലം എ​ത്താ​ത്ത​ത് ടെ​സ്റ്റി​ന് വി​ധേ​യ​രാ​യ​വ​രി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ദി​വ​സേ​ന നൂ​റി​നും ഇ​രു​നൂ​റി​നും ഇ​ട​യി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ചെ​യ്യു​ന്ന സാ​ന്പി​ളു​ക​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ 21 -ാം തീ​യ​തി മു​ത​ലു​ള്ള റി​സ​ൽ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും ല​ഭി​ച്ചി​ട്ടി​ല്ല. 21 ന് 170 ​പേ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യെ​ങ്കി​ലും ആ​രു​ടെ​യും ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​യും ഫ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ത്തി​യി​ട്ടി​ല്ല. ടെ​സ്റ്റി​ന് വി​ധേ​യ​രാ​യ​വ​ർ ഫ​ല​വും കാ​ത്തി​രി​പ്പാ​ണ്. ഇ​തു​മൂ​ലം ഇ​വ​ർ​ക്ക് സ്വ​ന്തം ജോ​ലി​ക​ൾ പോ​ലും ചെ​യ്യാ​നോ പു​റ​ത്തി​റ​ങ്ങാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

സെ​ർ​വ​ർ ത​ക​രാ​റാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ൽനി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന സാ​ന്പി​ളു​ക​ൾ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ച്ച് ഫലം ത​യാ​റാ​ക്കു​മെ​ങ്കി​ലും ഇ​ത് സൈ​റ്റി​ൽ അ​പ്‌ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സെ​ർ​വ​ർ ത​ക​രാ​റി​നൊ​പ്പം ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ റി​സ​ൾ​ട്ട് അ​ടു​ത്തദി​വ​സംത​ന്നെ ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.