റെ​ജി ജോ​സ​ഫി​ന് എ​ൻ​സി​സി അ​വാ​ർ​ഡ്
Thursday, January 27, 2022 10:25 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റെ​ജി ജോ​സ​ഫി​ന് എ​ൻ​സി​സി ബ​ഹു​മ​തി. 2021ലെ ​ഡി​ഫ​ൻ​സ് സെ​ക്ര​ട്ട​റി ക​മാ​ൻ​ഡേ​ഷ​ൻ കാ​ർ​ഡ് അ​വാ​ർ​ഡ് ന​ൽ​കി​യാ​ണ് റെ​ജി ജോ​സ​ഫി​നെ ആ​ദ​രി​ച്ച​ത്. എ​ൻ​സി​സി പ്ര​വ​ർ​ത്ത​ന​ത്തി​ലെ മി​ക​വും ആ​ത്മാ​ർ​ഥ​ത​യും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്.

രാ​ജ്യ​ത്ത് 10 എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. 33 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി നെ​ടു​ങ്ക​ണ്ടം ല​ഫ്. ഓ​ഫീ​സ​റാ​ണ് റെ​ജി ജോ​സ​ഫ്.

സം​സ്ഥാ​ന യോ​ഗം
മാ​റ്റി​വ​ച്ചു

ചെ​റു​തോ​ണി: കോ​വി​ഡ് വ്യാ​പ​നം​മൂ​ലം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് കോ​ട്ട​യം കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ത്താ​നി​രു​ന്ന കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം മാ​റ്റി​വ​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ജ​യിം​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.