ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ ന​ശി​പ്പി​ച്ചു
Monday, May 16, 2022 10:50 PM IST
തൊ​ടു​പു​ഴ: കോ​ലാ​നി അ​മ​രം​കാ​വി​നു സ​മീ​പം ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഗ്രൗ​ണ്ടി​ൽ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കാ​ൻ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച് ക​നാ​ലി​ൽ എ​റി​ഞ്ഞ​താ​യി പ​രാ​തി. കൂ​ടാ​തെ ഇ​രു​ച​ക്ര വാ​ഹ​ന ടെ​സ്റ്റ് ന​ട​ത്തു​ന്പോ​ൾ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി കെ​ട്ടി​യി​രു​ന്ന റോ​പ്പ് ബാ​രി​യ​ർ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.
ഇ​ന്ന​ലെ രാ​വി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ടെ​സ്റ്റി​നാ​യി സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ സം​ബ​ന്ധി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ഏ​താ​നും പ്ര​ദേ​ശ​വാ​സി​ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി അ​ധി​കൃ​ത​ർ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന് 2020 സെ​പ്റ്റം​ബ​റി​ൽ കൈ​മാ​റി​യ 22.98 സെ​ന്‍റ് സ്ഥ​ല​ത്താ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ ഇ​ത് ത​ങ്ങ​ളു​ടെ ക​ളി​സ്ഥ​ല​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഗ്രൗ​ണ്ട് കൈ​യേ​റി വ​ല​കെ​ട്ടി അ​ട​ച്ച​തോ​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മു​ട​ങ്ങി.
തു​ട​ർ​ന്ന് റ​വ​ന്യൂ, പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, എം​വി​ഐ​പി അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ താ​ലൂ​ക്ക് സ​ർ​വേ​യ​ർ സ്ഥ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി അ​ള​ന്നു തി​രി​ച്ച് ക​ല്ലി​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് കൈ​മാ​റി​യ​തോ​ടെ​യാ​ണ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ച​ത്.
ഇ​തി​നി​ടെ ഇ​തി​നു സ​മീ​പ​ത്ത് ക​ളി​സ്ഥ​ലം നി​ർ​മി​ക്കു​ന്ന​തി​ന് സ​ഹാ​യം ന​ൽ​കാ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ളി​സ്ഥ​ല​ത്തി​നാ​യി ഇ​വി​ടെ മ​ണ്ണി​ട്ടു നി​ര​പ്പാ​ക്കി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.