നാ​ച്ചാ​റി​ലെ ക​ല്ലും മ​ണ​ലും നീ​ക്കി: വെ​ള്ള​പ്പൊ​ക്ക ഭീ​തി അ​ക​ന്നു
Thursday, May 19, 2022 11:07 PM IST
അ​റ​ക്കു​ളം: ക​ഴി​ഞ്ഞ വ​ർ​ഷം ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും നാ​ച്ചാ​ർ​പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി മൂ​ല​മ​റ്റം താ​ഴ്വാ​രം കോ​ള​നി​യി​ൽ വ​ൻ​നാ​ശം​വി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യി​ല​ടി​ഞ്ഞ ക​ല്ലും മ​ണ​ലും നീ​ക്കി. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ​ലും മ​റ്റും നീ​ക്കി​യ​ത്.

ഇ​തോ​ടെ നാ​ച്ചാ​ർ​പു​ഴ​യു​ടെ ആ​ഴം വ​ർ​ധി​ക്കു​ക​യും മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം മു​ല​മ​റ്റം താ​ഴ് വാ​രം കോ​ള​നി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ളം​ക​യ​റി 25 ഓ​ളം വീ​ടു​ക​ൾ ന​ശി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നാ​ച്ചാ​ർ​മു​ത​ൽ ത്രി​വേ​ണി സം​ഗ​മം വ​രെ​യാ​ണ് പു​ഴ​യു​ടെ ആ​ഴം കൂ​ട്ട​ൽ ന​ട​ത്തി​യ​ത്. നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ​ലാ​ണ് ഇ​വി​ടെ​നി​ന്നും ടി​പ്പ​ർ ലോ​റി​ക​ളി​ൽ നീ​ക്കം ചെ​യ്യു​ന്ന​ത്.

പ്ര​ള​യ​കാ​ല​ത്ത് മ​ണ​ൽ വ​ന്ന​ടി​ഞ്ഞ് അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​ദി​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും ഗ​തി മാ​റി ഒ​ഴു​കു​ന്ന​ത് പ​തി​വാ​ണ്. മ​ണ​പ്പാ​ടി മു​ത​ൽ ത്രി​വേ​ണി സം​ഗ​മം വ​രെ​യു​ള്ള സ്ഥ​ല​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. വെ​ള്ള​മു​യ​ർ​ന്നാ​ൽ പു​ഴ​യോ​ര​ത്തു​ള്ള വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​തി​വാ​യി ന​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും. വെ​ള്ളി​യാ​മ​റ്റ​ത്തും കു​ട​യ​ത്തൂ​രി​ലും സ​മാ​ന സ്ഥി​തി​യാ​ണു​ള്ള​ത്. വെ​ള്ളി​യാ​മ​റ്റം വ​ട​ക്ക​നാ​റി​ൽ വ​ലി​യ തോ​തി​ൽ മ​ണ​ൽ വ​ന്ന​ടി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു നീ​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.