മു​ന്ന​റി​യി​പ്പി​ന് വീ​പ്പ: ഓ​ട​യി​ൽ വീ​ഴാ​തി​രു​ന്നാ​ൽ ഭാ​ഗ്യം ...
Thursday, May 19, 2022 11:08 PM IST
തൊ​ടു​പു​ഴ: റോ​ട്ട​റി ജം​ഗ്ഷ​നി​ൽ ഭീ​മ ജു​വ​ല്ല​റി​ക്ക് സ​മീ​പം ന​ടു​റോ​ഡി​ൽ ഓ​ട​യു​ടെ സ്ലാ​ബ് ത​ക​ർ​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു. ന​ടു​വെ ഒ​ടി​ഞ്ഞ സ്ലാ​ബി​ന്‍റെ ക​ന്പി​ക​ൾ പു​റ​ത്തു​കാ​ണാ​വു​ന്ന വി​ധ​ത്തി​ലാ​ണ്. അ​പ​ക​ട മു​ന്ന​റി​യി​പ്പാ​യി ടാ​ർ വീ​പ്പ ഇ​തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
അ​ന്പ​ലം ബൈ​പ്പാ​സി​ൽ​നി​ന്ന് മൂ​വാ​റ്റു​പു​ഴ റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന ഈ ​പാ​ത​യി​ൽ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​താ​ണ്. ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ വ്യാ​പാ​രി​ക​ളാ​ണ് സ്ലാ​ബ് ത​ക​ർ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. പി​ന്നീ​ട് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു.
സ​മീ​പ​ത്തു​ത​ന്നെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ള്ള​തി​നാ​ൽ ബ​സ് നി​ർ​ത്തി ആ​ളു​ക​ൾ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന സ​മ​യം ഇ​തു​വ​ഴി മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മ​ഴ​കൂ​ടി തു​ട​രു​ന്ന​തി​നാ​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്ന പ്ര​ദേ​ശ​ത്തെ സ്ലാ​ബ് ത​ക​ർ​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ശു​ചീ​ക​ര​ണ​ത്തി​നാ​യി ഈ ​സ്ലാ​ബു​ക​ൾ മാ​റ്റി​യി​രു​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ത​ക​ർ​ന്ന സ്ലാ​ബി​ന്‍റെ അ​ള​വ് എ​ടു​ക്കു​ക​യും ചെ​യ്തു. എ​ത്ര​യും വേ​ഗം സ്ലാ​ബ് മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.