ഷെ​ഫീ​ക്കി​ന് ക്രൂ​ര​മ​ർ​ദ​നം: വി​ചാ​ര​ണ ആ​രം​ഭി​ച്ചു
Monday, May 23, 2022 10:17 PM IST
തൊ​ടു​പു​ഴ: പി​താ​വും ര​ണ്ടാ​ന​മ്മ​യും ചേ​ർ​ന്ന് അ​ഞ്ചു​വ​യ​സു​കാ​ര​ൻ ഷെ​ഫീ​ക്കി​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മൃ​ത​പ്രാ​യ​നാ​ക്കി​യ കേ​സി​ന്‍റെ വി​ചാ​ര​ണ മു​ട്ടം കോ​ട​തി​യി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഷെ​ഫീ​ക്കി​ന്‍റെ പി​താ​വ് ഷെ​രീ​ഫ്, ര​ണ്ടാ​ന​മ്മ അ​നീ​സ എ​ന്നി​വ​രാ​ണ് കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. സം​ഭ​വം ന​ട​ന്ന് ഒ​ൻ​പ​തു വ​ർ​ഷ​മാ​യ​പ്പോ​ഴാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​തെ​ന്ന പ്ര​ത്യേ​ക​ത​യും കേ​സി​നു​ണ്ട്.
മ​ർ​ദ​ന​ത്തി​ൽ ത​ല​ച്ചോ​റി​നു ക്ഷ​ത​വും ശ​രീ​ര​ത്ത് മാ​ര​ക​മാ​യി പ​രി​ക്കു​മേ​റ്റ ഷെ​ഫീ​ക്കി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ൽ​സ. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കാ​യി സ​ർ​ക്കാ​ർ കു​ട്ടി​യെ ഏ​റ്റെ​ടു​ത്ത് വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ദീ​ർ​ഘ​നാ​ൾ ചി​കി​ൽ​സ ന​ൽ​കി​യെ​ങ്കി​ലും ത​ല​ച്ചോ​റി​ന് ക്ഷ​തം സം​ഭ​വി​ച്ച​തി​നാ​ൽ കു​ട്ടി​ക്ക് പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല.
അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് സ്വ​ദേ​ശി​നി രാ​ഗി​ണി​യെ കു​ട്ടി​യു​ടെ കെ​യ​ർ​ടേ​ക്ക​റാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചു. പി​ന്നീ​ട് ഷെ​ഫീ​ക്കി​ന്‍റെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല പൂ​ർ​ണ​മാ​യും 2014 ജൂ​ലൈ 21 മു​ത​ൽ അ​ൽ അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ഏ​റ്റെ​ടു​ത്തു.
2013 ജൂ​ലൈ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​മ​ളി ചെ​ങ്ക​ര​യി​ലെ വീ​ട്ടി​ലാ​ണ് കു​ട്ടി​ക്ക് ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ട​തു​കാ​ലി​ന്‍റെ ര​ണ്ടി​ട​ത്തും പൊ​ട്ട​ലും ദേ​ഹ​ത്ത് പൊ​ള്ള​ലും ത​ല​ച്ചോ​റി​ന് ക്ഷ​ത​വും ഏ​റ്റ​നി​ല​യി​ലാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം എ​ത്തി​ച്ച​ത്. വീ​ണു പ​രി​ക്കേ​റ്റ​താ​ണെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ മ​റു​പ​ടി​യി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടു​ക്കി ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന പി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​ട്ട​പ്പ​ന ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് കു​മ​ളി എ​സ്എ​ച്ച്ഒ​യ്ക്ക് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പി​താ​വും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ലാ​യി. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.
ഒ​ന്നാം​പ്ര​തി ഷെ​രീ​ഫി​ന് ആ​ദ്യ​ഭാ​ര്യ​യി​ൽ ഷെ​ഫീ​ക്കി​നു പു​റ​മെ മ​റ്റൊ​രു കു​ട്ടി​യു​മു​ണ്ട്. ഷെ​രീ​ഫി​നെ സം​ര​ക്ഷി​ക്കു​ന്ന രാ​ഗി​ണി​ക്ക് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ ശ​ന്പ​ളം ല​ഭി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് രാ​ഗി​ണി.