ചെ​ങ്കു​ള​ത്ത് മി​നി​ബ​സ് മ​റി​ഞ്ഞ് 12 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, May 24, 2022 1:21 AM IST
അ​ടി​മാ​ലി: ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ​നി​ന്നും മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് 12 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ആ​ന​ച്ചാ​ൽ ചെ​ങ്കു​ളം റൂ​ട്ടി​ൽ ലേ​ക്ക് വ്യൂ ​റി​സോ​ർ​ട്ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ പി. ​മ​ണി​ക​ണ്ഠ​ൻ (48), അ​മു​ദ പ​ള​നി​വേ​ൽ (63), എം. ​ശ്യാം​കു​മാ​ർ (50), ര​വി​കു​മാ​ർ (43), മ​ണി മേ​ഖ​ല (63), സൗ​മ്യ​ൻ (14), ധ​ന​ല​ക്ഷ്മി (34), ഷെ​ർ​മി​ള (40), സീ​താ​ല​ക്ഷ്മി (34), അ​ണ്ണാ​ദു​രൈ (48), വി​ഗ്നേ​ഷ് (22), കൃ​ഷ്മി (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. ഇ​വ​ർ താ​മ​സി​ക്കു​ന്ന റി​സോ​ർ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം.