പാ​ത​യോ​ര​ത്തെ വ​ൻ​മ​രം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Tuesday, May 24, 2022 1:21 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന - ചെ​റു​തോ​ണി പാ​ത​യി​ൽ വെ​ള​യാം​കു​ടി​ക്കു സ​മീ​പം എ​കെ​ജിപ​ടി ജം​ഗ​ഷ​നി​ലെ അ​പ​ക​ട​വ​ള​വി​ലെ വ​ൻമ​രം അപ​ക​ടഭീ​ഷ​ണി​യാ​യി.
വ​ള​വി​ൽ റോ​ഡി​ലേ​ക്ക് ക​യ​റി വെ​ള്ളം കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ എ​തി​ർദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​നം മ​ര​ത്തി​ൽ ഇ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ മ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു പോ​യ​തി​നാ​ൽ മ​രം റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞാ​ണ് നി​ൽ​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ മ​രം നി​ലം പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.
മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞുവീ​ണ് മു​ന്പ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കാ​നിരി​ക്കെ മ​രം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി മ​രം മു​റി​ച്ചുനീ​ക്കി അ​പ​ക​ടഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​യ​ട​പ്പ്

മ​റ​യൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ക്കു​ന്ന​തി​നാ​ൽ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ക​ട​ക​ൾ അ​ട​യ്ക്കു​മെ​ന്ന് അ​ഞ്ചു​നാ​ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു.