പോ​ക്സോ: മ​ധ്യ​വ​യ​സ്ക​ന് എ​ട്ടു​വ​ർ​ഷം ക​ഠി​ന ത​ട​വ്
Tuesday, May 24, 2022 1:21 AM IST
ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് എ​ട്ടു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും. പു​ളി​യ​ൻ​മ​ല അ​ന്പ​ല​മേ​ട് പ്ലാ​പ്പ​ള്ളി​യി​ൽ വ​ർ​ഗീ​സി​നെ(45)​യാ​ണ് ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്. പോ​ക്സോ ആ​ക്ട് പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ഐ​പി​സി പ്ര​ക​രം മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.
2019-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 12കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. സു​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി.