പ​ട്ട​യം റ​ദ്ദാ​ക്ക​ൽ: ഹി​യ​റിം​ഗ് ന​ട​ത്തി
Thursday, May 26, 2022 10:31 PM IST
മൂ​ന്നാ​ർ: വ​ട്ട​വ​ട, കൊ​ട്ട​ക്കാ​ന്പൂ​ർ വി​ല്ലേ​ജു​ക​ളി​ലെ റ​ദ്ദാ​ക്കി​യ ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ളു​ടെ ഹി​യ​റിം​ഗ് ദേ​വി​കു​ള​ത്ത് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. വ​ട്ട​വ​ട​യി​ലെ 38 പ​ട്ട​യ​ങ്ങ​ളും കൊ​ട്ട​ക്കാ​ന്പൂ​രി​ലെ 60 പ​ട്ട​യ​ങ്ങ​ളു​മാ​ണ് ഹി​യ​റിം​ഗി​ൽ പ​രി​ശോ​ധി​ച്ച​ത്.

ദേ​വി​കു​ളം താ​ലൂ​ക്കി​ൽ അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​രാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ്, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ​കൃ​ഷ്ണ ശ​ർ​മ, എ​ൽ ആ​ൻ​ഡ് എ ​ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​മ​നോ​ജ് എ​ന്നി​വ​രാ​ണ് ഹി​യ​റിം​ഗ് ന​ട​ത്തി​യ​ത്.