പാ​ത​യോ​ര​ത്തെ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു
Thursday, June 23, 2022 10:27 PM IST
മു​ട്ടം: മാ​ത്ത​പ്പാ​റ - ഐ​എ​ച്ച്ഡി​പി കോ​ള​നി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വാ​ക​മ​ര​ത്തി​ന്‍റെ ശി​ഖ​രം റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലേ​ക്ക് വീ​ഴാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രം എം​വി​ഐ​പി വ​ക സ്ഥ​ല​ത്താ​ണ് നി​ൽ​ക്കു​ന്ന​ത്. മ​ര​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് വാ​ർ​ഡ് മെം​ബ​ർ എം​വി​ഐ​പി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മ​രം വെ​ട്ടി​നീ​ക്കാ​ൻ ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഇ​വ​ർ കൈ​യൊ​ഴി​ഞ്ഞു. നാ​ട്ടു​കാ​ർ പ​ണം മു​ട​ക്കി അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ശി​ഖ​ര​ങ്ങ​ൾ മു​റി​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ മു​റി​ച്ചു​മാ​റ്റു​ന്ന ക​ന്പ് എ​ടു​ക്ക​രു​തെ​ന്നു​മാ​ണ് ഇ​വ​ർ നി​ർ​ദേ​ശി​ച്ച​ത്.

മ​ര​ത്തി​നു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ 5,000 രൂ​പ​യോ​ളം മു​ട​ക്കി ഏ​താ​നും ശി​ഖ​ര​ങ്ങ​ൾ ആ​റു മാ​സം മു​ൻ​പ് മു​റി​ച്ചെ​യെ​ങ്കി​ലും ശി​ഖ​രം വീ​ണ്ടും ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​പ്പോ​ഴും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലേ​ക്കാ​ണ് ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്. മ​ര​ക്കൊ​ന്പ് വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​യെ​ങ്കി​ലും കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.