നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ
Thursday, June 23, 2022 10:27 PM IST
ക​ട്ട​പ്പ​ന: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി, വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ ആ​ന​വി​ലാ​സം പു​വേ​ഴ്സ്ഭ​വ​ൻ ജ​യ​കു​മാ​ർ എ​ന്നു വി​ളി​ക്കു​ന്ന കു​മാ​ർ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ണ്ട​ൻ​മേ​ട്, ക​റു​വാ​ക്കു​ളം, മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ചി​രു​ന്നു. മാ​ലി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ണ്ട​ത്. കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​റ്റാം​പാ​റ, ച​ക്കു​പ​ള്ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ഇ​യാ​ൾ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

വ​ണ്ട​ൻ​മേ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പാ​ന്പു​പാ​റ​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 27ന് ​പോ​ല​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. നേ​ര​ത്തെ മാ​ലി​യി​ൽ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് എ​സ്റ്റേ​റ്റു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ പാ​ന്പു​പാ​റ എ​സ്റ്റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും പ്ര​തി എ​ത്തി​യ​പ്പോ​ൾ ഫോ​ട്ടോ ക​ണ്ട് തി​രി​ച്ച​റി​ഞ്ഞ തൊ​ഴി​ലാ​ളി​ക​ളും ഏ​ല​ത്തോ​ട്ടം ഉ​ട​മ​സ്ഥ​രും പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ​ത്തി​നു ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന പ്ര​തി അ​ടു​ത്ത മോ​ഷ​ണ​ത്തി​നാ​യി​ട്ടാ​ണ് വീ​ണ്ടും ജി​ല്ല​യി​ലെ​ത്തു​ന്ന​ത്.

നി​ര​വ​ധി ത​വ​ണ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള പ്ര​തി​ക്ക് സം​സ്ഥാ​ന​ത്ത് നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.