പ​നി​ച്ചു വി​റ​ച്ച് ഇ​ടു​ക്കി
Friday, June 24, 2022 10:38 PM IST
തൊ​ടു​പു​ഴ: മ​ഴ ശ​ക്ത​മാ​കും​മു​ന്പെ ജി​ല്ല പ​നി​ക്കി​ട​ക്ക​യി​ൽ. ഓ​രോ ദി​വ​സ​വും പ​നി ബാ​ധി​ച്ചെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കൂ​ടി. വൈ​റ​ൽ പ​നി ബാ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളി​ൽ പ​ക​ർ​ച്ച​പ്പ​നി ഏ​റി​യ​തോ​ടെ സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ​നി​ല​യും കു​റ​ഞ്ഞു.
മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ വൈ​റ​ൽ​പ​നി വീ​ണ്ടും വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​ക​ർ​ച്ച വ്യാ​ധി​ക​ളാ​യ ത​ക്കാ​ളി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വ്യാ​പ​ക​മാ​യി ഇ​തോ​ടൊ​പ്പം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.
വ​ർ​ധ​ന ഇ​ര​ട്ടി​യി​ലേ​റെ
ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​മാ​സം പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ര​ട്ടി​യോ​ളം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ക​ഴി​ഞ്ഞ മാ​സം വൈ​റ​ൽ​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം 3835 ആ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​മാ​സം ഇ​ന്ന​ലെ വ​രെ 5708 പേ​രാ​ണ് പ​നി ബാ​ധി​ച്ച് ചി​കി​ൽ​സ തേ​ടി​യ​ത്.
സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന ത​ക്കാ​ളി​പ്പ​നി​യും ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 42 പേ​രി​ലാ​ണ് ത​ക്കാ​ളി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 18 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം ഇ​തു​വ​രെ 98 പേ​ർ​ക്കാ​ണ് ത​ക്കാ​ളി​പ്പ​നി സം​ശ​യി​ക്കു​ന്ന​ത്.
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ക​ഴി​ഞ്ഞ മാ​സം 21 പേ​ർ ചി​കി​ൽ​സ തേ​ടി​യ​പ്പോ​ൾ ഈ ​മാ​സം 33 പേ​രി​ലാ​ണ് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഏ​ഴു​പേ​ർ​ക്ക് എ​ലി​പ്പ​നി റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഈ ​മാ​സം 12 ആ​യി എ​ണ്ണം ഉ​യ​ർ​ന്നു.
ആ​ശ​ങ്ക​യാ​യി
പ്ര​തി​ദി​ന വ​ർ​ധ​ന
ഓ​രോ ദി​വ​സ​വും ആ​ശു​പ​ത്രി​ക​ളി​ൽ പ​നി​യും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളും പി​ടി​പെ​ട്ട് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ​യു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​കു​ന്ന​ത്. എ​ന്നാ​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ പ​നി​യു​ടെ തോ​ത് വ​ർ​ധി​ച്ച​ത് ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്. ക​ടു​ത്ത പ​നി​യോ​ടൊ​പ്പം പേ​ശി​വേ​ദ​ന​യും ശ​രീ​ര​വേ​ദ​ന​യും ത​ല​വേ​ദ​ന​യും ഉ​ണ്ടാ​കു​ന്ന​തോ​ടെ രോ​ഗി​ക​ൾ അ​തീ​വ ക്ഷീ​ണി​ത​രാ​കു​ന്നു.
സ്വ​യം ചി​കി​ൽ​സ വേ​ണ്ട
പ​നി ബാ​ധി​ക്കു​ന്ന​വ​ർ സ്വ​യം ചി​കി​ൽ​സ ന​ട​ത്താ​തെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി സ​ങ്കീ​ർ​ണ​മാ​കാ​തി​രി​ക്കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. മ​രു​ന്ന് ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം പൂ​ർ​ണ​തോ​തി​ലു​ള്ള വി​ശ്ര​മ​വും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ തോ​റും പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​ർ​ക്കാ​യി പ​നി ക്ലി​നി​ക്കു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മ​തി​യാ​യ തോ​തി​ൽ ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും പ​നി​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പ​ട​ർ​ന്നു​പി​ടി​ക്കാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൊ​തു​കു നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.