വി​ൽ​പ്പ​ന ന​ട​ത്തി​യ വ​സ്തു​വി​ന് വ്യാ​ജപ​ട്ട​യം സം​ഘ​ടി​പ്പി​ച്ച് വ​ഞ്ചി​ച്ച​താ​യി പ​രാ​തി
Friday, June 24, 2022 10:39 PM IST
രാ​ജാ​ക്കാ​ട്: വി​റ്റ സ്ഥ​ലം ര​ജി​സ്റ്റ​ർ ചെ​യ്തു കൊ​ടു​ത്ത​ശേ​ഷം ഇ​തേ സ്ഥ​ല​ത്തി​ന് വ്യാ​ജ പ​ട്ട​യം സൃ​ഷ്ടി​ച്ച് ക​ർ​ഷ​ക​നെ വ​ഞ്ചി​ച്ച​താ​യി പ​രാ​തി. ഉ​ടു​ന്പ​ൻ​ചോ​ല വി​ല്ലേ​ജി​ലെ ആ​ട്ടു​പാ​റ കാ​നാ​യി​ൽ മാ​ത്യു​വാ​ണ് ചെ​മ്മ​ണ്ണാ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ വ​ർ​ക്കി ജോ​സ​ഫി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
വ​ർ​ക്കി ജോ​സ​ഫ് ഇ​യാ​ളു​ടെ 3.55 ഏ​ക്ക​ർ സ്ഥ​ല​ത്തി​ൽ​നി​ന്നും 92 സെ​ന്‍റ് സ്ഥ​ലം മാ​ത്യു​വി​ന് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. 6.10.98ൽ 4384ാം ​ന​ന്പ​രാ​യി മു​ണ്ടി​യെ​രു​മ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് സ്ഥ​ലം വി​ൽ​പ​ന ന​ട​ത്തി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല വി​ല്ലേ​ജി​ലെ ആ​ട്ടു​പാ​റ ക​ര​യി​ൽ സ​ർ​വേ ന​ന്പ​ർ 1/1 ൽ​പ്പെ​ട്ട​താ​ണ് സ്ഥ​ലം. മാ​ത്യു 2650ാം ന​ന്പ​ർ ത​ണ്ട​പ്പേ​രി​ൽ ഉ​ടു​ന്പ​ൻ​ചോ​ല വി​ല്ലേ​ജി​ൽ ക​രം അ​ട​ച്ചു​വ​രു​ന്ന​തു​മാ​ണ്.
ഈ ​വ​സ്തു ഈ​ടു​വ​ച്ച് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നും മാ​ത്യു വാ​യ്പ എ​ടു​ത്തി​രു​ന്നു. 2019 വ​രെ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​രം സ്വീ​ക​രി​ക്കു​ക​യും അ​തി​നു​ശേ​ഷം വ​സ്തു​വി​ന്‍റെ ക​രം സ്വീ​ക​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കാ​തി​രു​ന്ന​തു​മാ​ണ് പ്ര​ശ്ന​ത്തി​ന്‍റെ തു​ട​ക്കം. ഇ​തി​നെ​ത്തു​ട​ർ​ന്ന് വ​സ്തു വാ​ങ്ങി​യ മാ​ത്യു ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​ക്കും ഹൈ​ക്കോ​ട​തി​യി​ലും ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു കോ​ട​തി​ക​ളും 2018ലും 2019​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം ശ​രി​വയ്ക്കു​ക​യും ക​രം സ്വീ​ക​രി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തു. ഇ​ത​നു​സ​രി​ച്ച് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രും സ​ർ​വേ വ​കു​പ്പും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ത്യു പ​റ​യു​ന്നു.
ഇ​തേ സ്ഥ​ല​ത്തി​ന് മ​റ്റൊ​രു വ്യാ​ജ പ​ട്ട​യം സൃ​ഷ്ടി​ക്കു​ക​യും യ​ഥാ​ർ​ഥ ത​ണ്ട​പ്പേ​ർ തി​രു​ത്തി മ​റ്റൊ​രു ത​ണ്ട​പ്പേ​രി​ൽ ക​രം അ​ട​യ്ക്കു​ക​യു​മാ​ണ് സ്ഥ​ലം വി​റ്റ​യാ​ൾ ചെ​യ്ത​തെ​ന്നാ​ണ് മാ​ത്യു ആ​രോ​പി​ക്കു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ള്ള​പ്പോ​ഴും മാ​ത്യു​വി​ൽ​നി​ന്ന് ക​രം സ്വീ​ക​രി​ക്കാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും മാ​ത്യു പ​റ​യു​ന്നു.