മ​ത്സ്യ സേ​വ​ന​കേ​ന്ദ്രം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, June 25, 2022 11:13 PM IST
ചെ​റു​തോ​ണി: ഫി​ഷ​റീ​സ് വ​കു​പ്പ് പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സം​പ​ദ​യോ​ജ​ന പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ മ​ത്സ്യ സേ​വ​ന കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ ഫി​ഷ​റീ​സ് സ​യ​ൻ​സി​ൽ പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ​മു​ള്ള​വ​രും റോ​ഡ​രി​കി​ൽ സ്വ​ന്ത​മാ​യോ പാ​ട്ട വ്യ​വ​സ്ഥ​യി​ലോ ഉ​ള്ള 1000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ക​ട​മു​റി സൗ​ക​ര്യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.

അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​ക്വാ​ക​ൾ​ച്ച​ർ മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 30ന് ​മു​ന്പ് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഇ​ടു​ക്കി പൈ​നാ​വ് പി​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 7025233647, 8156871619.