അപകടാവസ്ഥയിലുള്ള വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കാ​ൻ നി​ർ​ദേ​ശം
Sunday, June 26, 2022 10:50 PM IST
തൊ​ടു​പു​ഴ: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ നീ​ക്കാ​ൻ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ കെഎസ്ഇ​ബിക്ക് ​നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർദേശ​ങ്ങ​ൾ ന​ൽ​കി​യ​ത്.
റോ​ഡ​രി​കി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, ശി​ഖ​ര​ങ്ങ​ൾ, കാ​ഴ്ച മ​റ​യ്ക്കു​ന്ന കാ​ടു​ക​ൾ, എ​ന്നി​വ നീ​ക്കം ചെ​യ്യാ​ൻ പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ്, എ​ൻ​എ​ച്ച്, എ​ൽ​എ​സ്ജി​ഡി എ​ന്നി​വ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യ​ണം. ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പും യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു.
ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ, വി​വി​ധ വ​കു​പ്പ് ത​ല മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.