മ​റ​യൂ​രി​ലെ മ​ല​പു​ല​യ ആ​ട്ടം ആന്ധ്രാ ഡാൻസ് ഫെസ്റ്റിൽ
Sunday, June 26, 2022 11:02 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ കാ​ടു​ക​ളി​ലെ മ​ല​പു​ല​യ വി​ഭാ​ഗ​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​മാ​യ മ​ല​പു​ല​യ ആ​ട്ടം ദേ​ശീ​യ ശ്ര​ദ്ധ നേ​ടി. ആ​ന്ധ്രപ്ര​ദേ​ശി​ൽ ന​ട​ന്ന ട്രൈ​ബ​ൽ ഡാ​ൻ​സ് ഫെ​സ്റ്റി​ലാ​ണ് മ​റ​യൂ​രി​ലെ കു​മ്മി​ട്ടാം കു​ഴി​യി​ൽ​നി​ന്നു​ള്ള സം​ഘ​ത്തി​ന്‍റെ മ​ല​പു​ല​യ ആ​ട്ടം അ​വ​ത​രി​പ്പി​ച്ച​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തു ന​ട​ന്ന ഫെ​സ്റ്റി​ൽ ഗു​ജ​റാ​ത്ത്, ഒ​ഡി​ഷ, തെ​ലു​ങ്കാ​ന, ഗോ​വ, ജാ​ർ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ ഉ​ൾ​പ്പെ​ടെ 19 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ദി​വാ​സി നൃ​ത്ത​രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ൽ മി​ക​ച്ച ടീം ​പെ​ർ​ഫോ​മ​ൻ​സി​നു​ള്ള അ​വാ​ർ​ഡാ​ണ് മ​റ​യൂ​രി​ലെ സം​ഘം ക​ര​സ്ഥ​മാ​ക്കി​യ​ത്.
മ​ല​പു​ല​യ ആ​ട്ട​ത്തോ​ളം ചാ​രു​ത​യാ​ർ​ന്ന നൃ​ത്ത​രൂ​പം ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ വേ​റെ​യി​ല്ല. ആ​ണും പെ​ണ്ണും ഒ​ത്തു​ചേ​ർ​ന്ന് ചു​വ​ടു​വ​യ്ക്കു​ന്ന നൃ​ത്ത​ത്തി​ന് വാ​യ്പാ​ട്ടി​ന്‍റെ പി​ന്തു​ണ​യി​ല്ല. ആ​ദി​വാ​സി മേ​ള​ങ്ങ​ളാ​യ ചി​ക്ക് വാ​ദ്യം, കി​ടി​മി​ട്ടി, കു​ഴ​ൽ, ക​ട്ട​വാ​ദ്യം, ഉ​റു​മി തു​ട​ങ്ങി​യ​വ​യാ​ണ് താ​ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദ്രാ​വി​ഡ സം​ഗീ​ത​ത്തി​ന്‍റെ വ​ശ്യ​ത​യി​ലും ച​ടു​ല​ത​യി​ലും വേ​ഗ​ം കൈ​വ​രി​ക്കു​ന്ന ആ​ട്ടം ച​ല​ന​ത്തി​ന്‍റെ ചാ​രു​ത​യി​ൽ നൃ​ത്ത​വി​സ്മ​യ​മാ​യി മാ​റും.
കാ​ണി​ക​ൾ ആ​ട്ട​ക്കാ​രാ​യി മാ​റി​യ ദൃ​ശ്യ താ​ള വി​രു​ന്നാ​ണ് മ​റ​യൂ​രി​ലെ കാ​ടി​ന്‍റെ മ​ക്ക​ൾ വി​ശാ​ഖ​പ​ട്ട​ണ​ത്തെ കാ​ണി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ വേ​ദി​യി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ച​താ​യി സം​ഘാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.