നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ വീ​ണ്ടും ക​ലാ​പം
Sunday, June 26, 2022 11:02 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ വീ​ണ്ടും ക​ലാ​പം. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ​ക്കൊ​ണ്ട് പ്ര​സി​ഡ​ന്‍റി​നും ഏ​താ​നും ചി​ല ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ക​ഞ്ഞി​വയ്പിക്കു​ന്ന​ത് സി​പി​എം വ​നി​ത മെം​ന്പ​ർ ത​ട​ഞ്ഞു. ത​ർ​ക്ക​ത്തി​നി​ടെ ക​ഞ്ഞി​യും ക​ലവുമെ​ടു​ത്ത് വ​നി​താ മെ​ംബർ പു​റ​ത്തെ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എ​ൽ​ഡി​എ​ഫ് ഫ്രാ​ക്ഷ​ൻ ക​മ്മി​റ്റി​ക്കും സി​പി​എം​ഏ​രി​യ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കി.
പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ൽ ന​ട​ക്കു​ന്ന മെ​റ്റീ​രി​യ​ൽ വ​ർ​ക്കു​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് താ​ത്പ​ര്യ​മു​ള്ള വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണ് സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ക​രാ​റു​കാ​ര​ൻ മറ്റു വാ​ർ​ഡു​ക​ളി​ൽ നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​ത്ത​തി​നാ​ൽ 27 വ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​വ ഉ​ട​ൻ ആ​രം​ഭി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി ഫ​ണ്ട് പാ​ഴാ​വും. ഇ​തി​നെ​ചൊ​ല്ലി​യാ​ണ് ഒ​രി​ട​വേ​ള​ക്ക് ശേ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ചി​ല മെം​ബ​ർ​മാ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.
പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​ല പ​രി​പാ​ടി​ക​ളും സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി​യംഗങ്ങളെപ്പോ​ലും പ്ര​സി​ഡ​ന്‍റ് അ​റി​യി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഏ​തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യാ​ൽ അ​വ​ർ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​വ​രം തി​ര​ക്കാ​നാ​യി സി​പി​എം വ​നി​ത മെം​ബർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും സെ​ക്ര​ട്ട​റി ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
സെ​ക്ര​ട്ട​റി എ​വി​ടെ​പ്പോ​യെ​ന്ന് ഇ​വ​ർ തി​ര​ക്കി​യെ​ങ്കി​ലും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം പ്ര​കോ​പി​ത​യാ​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് വ​നി​ത മെം​ബ​ർ, എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ആ​ർ​ക്കും കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും പ​റ​ഞ്ഞ് ക​ഞ്ഞി​വെ​ച്ചി​രു​ന്ന ക​ല​മെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് പു​റ​ത്തെ​റി​ഞ്ഞ​തത്രേ. പി​ന്നീ​ട് ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ പ​ഞ്ചാ​യ​ത്തം​ഗം ശ​ബ്ദസ​ന്ദേ​ശം ഇ​ടു​ക​യും ചെ​യ്തു.
എ​ന്നാ​ൽ, ചി​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വാ​സ്ത​വവി​രു​ദ്ധ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​തി​ക​രി​ച്ചു. നി​ർ​മാ​ണ വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​ൻ പാ​സ് ല​ഭി​ക്കാ​ത്ത​താ​ണ് ജോ​ലി​ക​ൾ മു​ട​ങ്ങാ​ൻ കാ​ര​ണം. ക​രാ​റു​കാ​ര​ൻ ഇ​ക്കാ​ര്യം ഭ​ര​ണ​സ​മി​തി​ക്ക് മു​ന്നി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നാ​ലാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ക​ഞ്ഞി​വയ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കാ​ളി​ക​ളാ​യി. ഇ​തി​ൽ വി​രോ​ധം ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.