ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 27, 2022 10:30 PM IST
തൊ​ടു​പു​ഴ: സു​ഗ​ന്ധ കൈ​ര​ളി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ​സ്.​ രാ​ജേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സെ​മി​നാ​ർ സ​ലിം ത​പ്സി ന​യി​ച്ചു. ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ ആ​ൻ​സി, ചെ​യ​ർ​മാ​ൻ മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ, എ​ഡി​എ ച​ന്ദ്ര​ബി​ന്ദു, ഡ​യ​റ​ക്ട​ർ ഹ​രി​ത ത​ങ്ക​ച്ച​ൻ, ടോ​മി​ച്ച​ൻ മു​ണ്ടു​പാ​ലം, സ​ജി​ത്ത് വാ​ച്ച​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഫ.​ ത​ന്പി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും സോ​ണ്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ക്ഷ​യ് ന​ന്ദി​യും പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക ഉ​ത്പന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500 ക​ർ​ഷ​ക​രെ പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കും.

പ​രി​ശീ​ല​നം ന​ൽ​കി

ഏ​ല​പ്പാ​റ: കേ​ന്ദ്ര സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ കേ​ന്ദ്രം, ഏ​ല​പ്പാ​റ കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. നി​ത്യ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​മ​ർ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ബി​നു​മോ​ൻ, ബി​ജു ഗോ​പാ​ൽ, മി​ലു മാ​ത്യു, എ.​സി. ലി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.