നെടിയശാല: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നെടിയശാല പള്ളിയില്‍ ആദ്യ ശനിയാഴ്ച ശുശ്രുഷകള്‍ ആരംഭിക്കുന്നു. ജൂലൈ രണ്ടിന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന, 9.30ന് ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന, അത്ഭുത കിണറ്റിങ്കലേക്ക് പ്രദക്ഷിണം, പിടിനേര്‍ച്ച ആശീര്‍വദിക്കലും വിതരണവും. പിടിനേര്ച്ചയ്ക്ക് കുടുംബക്കൂട്ടായ്മയിലെ പാറക്കടവ് നിവാസികള്‍ നേതൃത്വം നല്കുമെന്നു വികാരി ഫാ. ജോണ്‍ ആനിക്കോട്ടില്‍, അസി .വികാരി ഫാ. ജോസഫ് വടക്കേടത്ത് എന്നിവര്‍ അറിയിച്ചു.
ബഫര്‍ സോണ്‍;
ഹ്യൂമണ്‍ റൈറ്റ്സ് ഫോറം ധര്‍ണ നടത്തി
ചെറുതോണി: ബഫര്‍ സോണ്‍ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടും രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെയും മനുഷ്യാവകാശ സംഘടനയായ സെന്‍ട്രല്‍ ഹ്യൂമണ്‍ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസിനു മുന്പില് ധര്‍ണ നടത്തി.
ജില്ലാ പ്രസിഡന്റ് ഫാ. മാത്യു അയ്യന്ങ്കോലില് ധർണ ഉദ്ഘാടനം ചെയ്തു. സിഎച്ച്ആര്‍എഫ് ജില്ലാ സെക്രട്ടറി ലിസി സാബു അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് അമ്പഴം, കെ.പി. ഷാജി, എ. ശശി, സോഫി രാജു, ജോസുകുട്ടി വാണിയപ്പുര, പി.എസ്. ഗിരീഷ്, സ്മിത ജയിംസ്, ആന്‍സി, ബേബി മാത്യൂ തുടങ്ങിയവര്‍ പ്രസംഗിച്ചു.