മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് സ​മ്മേ​ള​നം
Thursday, June 30, 2022 10:42 PM IST
ക​ട്ട​പ്പ​ന: സം​സ്ഥാ​ന സ​ർ​ക്കാ​രി​നും മു​ഖ്യ മ​ന്ത​രി പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് പൊ​തു സ​മ്മേ​നം ന​ട​ത്തി. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പൊ​തു​യോ​ഗം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡും പ്ര​ള​യ​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​പ്പോ​ഴും സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി മാ​തൃ​ക​യാ​യ സ​ർ​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ​തെ​ന്ന് ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
സി ​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴൂ​ർ സോ​മ​ൻ എം ​എ​ൽ എ, ​ സ​ത്യ​ൻ മൊ​കേ​രി, അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, മാ​ത്യു ജോ​ർ​ജ്, ബെ​ന്നി മു​ത്തോ​ലി, അ​ഡ്വ. മാ​ത്യൂ ജോ​ണ്‍, പി. ​ജി. ഗോ​പി, ഇ. ​എ​സ്. ബി​ജി​മോ​ൾ, മാ​ത്യു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.