വണ്ടന്മേട്, രാജകുമാരി പഞ്ചായത്തുകളിലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 21ന്
Thursday, June 30, 2022 10:44 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ വ​ണ്ട​ന്മേ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് -11 (അ​ച്ച​ൻ​കാ​നം), രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് -2 (കും​ഭ​പ്പാ​റ) എ​ന്നീ വാ​ർ​ഡു​ക​ളി​ൽ 21ന് ​ഉ​പ തെര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. നാളെയാണ് നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീയ​തി . നാ​മ​നി​ർ​ദേശ​പ​ത്രി​ക​ക​ളു​ടെ സൂ​ഷ്മ​പ​രി​ശോ​ധ​ന നാ​ലി​ന് ന​ട​ത്തും. പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി ആ​റി​നാ​ണ്.
വോ​ട്ടെ​ടു​പ്പ് 21 നു ​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ന​ട​ക്കും. വോ​ട്ടെ​ണ്ണെ​ൽ 22 ന് ​രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കും.
വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പാ​രിഷ് ഹാ​ളി​ലും രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ക്കും.